2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: ആസാമി ഗോഗോയ്. ആഗസ്റ്റ് 20, 2014അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ:
ആസാമി ഗോഗോയ്. ആഗസ്റ്റ് 20, 2014
ആസാമിലിപ്പോൾ ഗോഗോയീ
ഗോയിങ്ങോണെന്തുവാണഹോ?
വാഴക്കായ് രാജ്യമാക്കിയോ,
പോഴത്തം താങ്കൾക്കേറിയോ?

വെടിവെച്ചു വീഴ്ത്തിയിട്ടോ
മുടിയാൻ ഭരണം തവ?
ആസാമാണെന്നിരുന്നാലും
ആഫ്രിക്കയല്ലിതിന്ത്യതാൻ

ഇവിടെ കാട്ടുനീതിയിൽ
ഭരണം സാധ്യമല്ലൊട്ടും
അതിനാൽ രാജിവെച്ചങ്ങു
മതിയാക്കി പോപോ  ഗോഗോയ്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ