2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഹൈകു കവിതകൾ (തുടർച്ച: 2)

 ഹൈകു കവിതകൾ (തുടർച്ച: 2)ശാസ്ത്രീയമായ (സാമ്പ്രദായികമായ) ഹൈകു കവിതകൾ മലയാളത്തിൽ ആദ്യമായി ഞാൻ ഇവിടെ പ്രകാശനം ചെയ്തു തുടങ്ങി. "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) http://jeeyu.blogspot.in/2013/10/7.html കാണുക.  തുടർന്ന്, ഹൈകു കവിതകൾ (തുടർച്ച:  1) 2013, ഒക്‌ടോബർ 27, ഞായറാഴ്‌ച പ്രകാശനം ചെയ്തു. ["ഇക്കഴിഞ്ഞ പോസ്റ്റായ  "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) ഹൈകുകളുടെ സ്വഭാവ വിശദീകരണത്തോടെ പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോൾ അത്  ഹൈകു കവിതകളായി നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അറിവിൽപ്പെട്ടിടത്തോളം മലയാള സാഹിത്യത്തിലെ ശാസ്ത്രീയമായ ( classic or taditional, 5-7-5 syllables and other essential features) ഹൈകു കവിതകളൂടെ ആദ്യ അവതരണവും പ്രകാശനവുമായിരിക്കുയാണ്"]


 ഇന്ന് ഹൈകു കവിതകൾ (തുടർച്ച: 2) പോസ്റ്റ് ചെയ്യുന്നു.


1. നിന്മിഴികൾവസന്തരാവിൽ
താരകൾ നിന്മിഴികൾ -
നിലാവ് ചുറ്റും.

2. സ്നേഹനിമിഷം


സ്നേഹനിമിഷം
നീളും അപാരകാലം -
ഇയ്യാംപാറ്റകൾ

3. ബദ്ധർ

 

ഒറ്റ ശ്വാസത്തിൽ
ബദ്ധരായി നാം പണ്ടേ -
പുഷ്പകാലമായ്.

4. ചുംബനം


നദീദേവത
അഴിമുഖം മുത്തുന്നു -
മേഘഗർജ്ജനം

5. സന്ധ്യ


പിരിയും സന്ധ്യ
പൊഴിക്കും കണ്ണീർമഴ -
മേലേ ചിദംബരം

6. ശ്യാമിനി


മിന്നാമിനുങ്ങാൽ
കണ്ണ്ചിമ്മി ശ്യാമിനി -
ഇടവം പാതി

7. മിന്നൽ


ജ്വലിക്കും മിന്നൽ
പൊളിക്കും അനന്തത -
പൊലിയും താരകൾ

************അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ