2010, ഏപ്രിൽ 13, ചൊവ്വാഴ്ച

കൊന്നയും കനിയില്ല

കൊന്നയും കനിയില്ല


                                 

ഈ വിഷുപ്പുലരിയിൽ
                കണികാണുവാൻ കൊന്ന-
പ്പൂവശേഷം പൂത്തു
                തീർന്നുപോയെന്നോ മുന്നെ

പൂത്തുലഞ്ഞടിഞ്ഞല്ലോ
                 പത്തുനാൾ മുന്നേതന്നെ,
കാത്തുനിൽക്കുവാനിപ്പോൾ
                 കൊന്നയും കനിയില്ല!

തമ്പുരാനരുളിയി-
                 ട്ടുണ്ടാവാം: “കണിക്കൊന്നേ,
കമ്പുകൾ മാത്രം പേറി
                 നിർത്തിടും നിന്നേ മർത്ത്യർ

വസന്തം വിളംബരം
                 ചെയ്തു നീ സന്തോഷത്തിൽ
വസിക്കൂ കസവുട-
                 യാടഭൂഷകൾ മാറ്റി

വന്നിടും വേനൽച്ചൂടിൽ
                 വാടിടും പൊയ്ക്കാലത്തിൻ
ദൈന്യത ചൂടും വെറും
                 പേക്കോലമാകൊല്ല നീ”നീരണിമേഘങ്ങളാൽ
                 നിറയും വിഹായസ്സിൻ
കാരുണ്യം കനിഞ്ഞിനി
                 നിന്റെമേൽ വർഷിച്ചാലും

നീ തളിർത്തുണരുവാൻ,
                 നിൻ മേനി കുളിർപ്പിച്ചു
ശീതള പ്പച്ചപ്പട്ടു
                 സാരിയിലൊരുങ്ങുവാൻ

ആവാതെപോകേണ്ടിനി
                  യെന്നുകണ്ടാവാം, നിന്മേൽ
ആവലാതികൾ മർത്ത്യ-

                രെത്രമേൽ പൊഴിച്ചോട്ടെ!!ചിത്രം; ഗൂഗിൾ വഴി

13 അഭിപ്രായങ്ങൾ:

 1. ചില്ലക്ഷരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ കവിത നല്ല നിലവാരം പുലര്‍ത്തി.ഒപ്പം ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍
  നേരുന്നു

  മറുപടിഇല്ലാതാക്കൂ
 2. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ :
  വളരെ നന്ദി. എല്ലാ നന്മകളും നേരുന്നു. ( രചന ലിപിയാണോ ഉപയോഗിക്കുന്നത്? അതിൽ ചില്ലക്ഷരങ്ങൾ തെളിയില്ല.ഇവിടെ ചില്ലക്ഷരപ്രശ്നം കണ്ടില്ല)

  മറുപടിഇല്ലാതാക്കൂ
 3. Kalavallabhan:

  ഐശ്വര്യപൂരിതമായ ഒരു വിഷുവത്സരത്തിനായി എല്ലാ ആശംസകളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2010, ഏപ്രിൽ 13 7:48 PM

  നല്ല വരികൾ..... ഇഷ്ട്ടമായി.. ഭാവുകങ്ങൾ വിഷു ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 5. junaith

  വിഷുവത്സരത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ!

  മറുപടിഇല്ലാതാക്കൂ
 6. ഉമ്മുഅമ്മാർ:

  വളരെ നന്ദി. എല്ലാ നന്മകളും നേരുന്നു

  മറുപടിഇല്ലാതാക്കൂ
 7. ബാക്കി വല്ലതുമുണ്ടോ?
  പക്ഷി പോയ് പറവ പോയ്
  പൂവു പോയ് പൂ‍ൂക്കാലം പോയ്
  ബാക്കി വല്ലതുമുണ്ടോ?
  (ബാക്കി വല്ലതുമുണ്ടോ-എന്‍.വി.കൃഷ്ണവാര്യര്‍)
  കാലമിനിയുമുരുളും വിഷു വരും,
  വര്‍ഷം വരും,തിരുവോണം വരും,പിന്നെ-
  യോരോതളിരിനും പൂവരൂം ,കായ്‌വരും-അപ്പൊ-
  ളാരെന്ന്മെന്തെന്നുമാര്‍ക്കറിയാം?
  (സഫലമീയാത്ര- കക്കാട്.)
  ഗൃഹാതുരത്വം നല്ല ഭാവമാ‍ണ്

  നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരനും
  നാട്ടില്‍ പാര്‍ക്കുന്ന വിദേശിക്കും
  വിഷു വന്നാല്‍ ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 8. എന്‍.ബി.സുരേഷ് :

  വിഷു വസന്താഗമം കൂടിയാണ്. ഒരു നവ വസന്തം വിടരട്ടെ!

  മറുപടിഇല്ലാതാക്കൂ
 9. നല്ല കവിത.

  ആശംസകൾ!

  (പക്ഷേ കവിയും, മറ്റു നിരവധിയാളുകളും പറയുന്ന പോലെ, കൊന്ന മുഴുവൻ പൂത്തു തീർന്നു പോയിട്ടില്ല. ഈ വിഷുത്തലേന്നും വഴിയരികിലുടനീളം പൊന്നണിഞ്ഞു നിൽക്കുന്നുണ്ട്,കൊന്നകൾ. മുൻപേ പൂക്കുന്നു എന്നതല്ലാതെ മുൻപേ കൊഴിഞ്ഞു തീർന്നിട്ടില്ല)

  മറുപടിഇല്ലാതാക്കൂ
 10. jayanEvoor:

  ശരിയാണ്. ചിലയിടങ്ങളിൽ കണ്ട പ്രത്യേകാവസ്ഥയെ കാലച്യുതിയെ ദ്യോതിപ്പിക്കാൻ കവിതയിൽ ഉപയോഗിച്ചുവെന്നു മാത്രം.
  സന്ദർശനത്തിന് വളരെ നന്ദി. വിഷു ആശംസകൾ!

  മറുപടിഇല്ലാതാക്കൂ