2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

പുനർജന്മം




 പുനർജന്മം






പുതിയോരു പാട്ടൊന്നു
പാടുവാനുളളത്തിൽ
മതിയായ മാധുര്യ
മില്ലേ?

കരമേറ്റു താഴെ
ത്തെറിച്ചുപോയ് വീണൊ-
രക്കരളിന്റെ കുമ്പിൾ
ഒഴിഞ്ഞോ?

സ്വരരാഗമൊഴുകിയ
വേണുവിൽ നിന്നിനി
ഒരുരാഗം പോലു-
മൂറില്ലേ?

സ്വരഗംഗ ഓളം
തുളുമ്പിയോരോരത്തിൻ
ചിരകളനാദം
നിലച്ചോ?

പ്രിയഗാനമുച്ചമായ്
പാടിയാ മാനസ-
ക്കുയിൽവാടിവീണി-
ട്ടുറക്കമായോ?

ഒരു മൊട്ടു പോലും
ക്ഷമാപണം പോലെ
നിന്നരിയ പൂന്തോട്ട-
ത്തിലില്ലേ?




             സ്വരരാഗസുധ
             യൊന്നുമാവേണ്ട
             പാട്ടിനോ, ഒരു രാഗ
             മധുരവും വേണ്ട

             ഒരു പൂക്കുടന്നയും
             വേണ്ട നിന്നാരാമ-
             മൊരു പുൽക്കൊടി-
             ച്ചാർത്തുമാവാം

             ഒരു കൈക്കുടന്നയിൽ
             ഒരുപിടി സ്വപ്നവും
             കരളിലായിത്തിരി
             സ്നേഹം!

             ഇവ രണ്ടും ചേർത്തിനി
             പ്രാണനിൽ ചാർത്തിയാൽ
             അവതരിക്കും
             പുനർജന്മം!

             സ്വർഗ്ഗീയ ഭാവങ്ങൾ
             ചാർത്തും നവീനം
             സർഗ്ഗപ്രഭാവം
             നിറയ്ക്കും!!




 ചിത്രം: ഗൂഗിൾ വഴി

9 അഭിപ്രായങ്ങൾ:

  1. സ്വർഗ്ഗീയ ഭാവങ്ങൾ
    ചാർത്തും കവിയുടെ
    സർഗ്ഗപ്രഭാവമപാരം

    മറുപടിഇല്ലാതാക്കൂ
  2. Kalavallabhan

    ആ നിമിഷ കവിതയ്ക്ക് സലാം!

    മറുപടിഇല്ലാതാക്കൂ
  3. " ഒരു കൈക്കുടന്നയിൽ
    ഒരുപിടി സ്വപ്നവും
    കരളിലായിത്തിരി
    സ്നേഹം!"

    നല്ല കവിത...!

    മറുപടിഇല്ലാതാക്കൂ
  4. പ്രാസം ഒപ്പിക്കാന്‍ നമ്മള്‍ പെടാപ്പാടു പെട്ടാല്‍ കവിത മുഷിയും. ജീവിതത്തിനു നേരേ ബലം പിടിക്കരുത്, അതിനെ അതിന്റെ പാട്ടിനു വിട്ടേക്കനം എന്നു ടോള്‍സ്റ്റോയി പറഞ്ഞിട്ടുണ്ട്. കവിതയുടെ കാര്യത്തിലും ഈ തിയറിയാണ് നന്ന്. കവിത്തം നന്നായുണ്ട്. നീണാള്‍ വാഴട്ടെ.

    മറുപടിഇല്ലാതാക്കൂ
  5. Deepa Bijo Alexander

    കവിതയെ സ്നേഹിക്കൂന്നയാളാണ് ദീപ.(ഇവിടം സന്ദർശിക്കുന്നവരെല്ലാം തന്നെ‌) വളരെ നന്ദി സന്ദർശനത്തിന്.

    മറുപടിഇല്ലാതാക്കൂ
  6. 2010, ഏപ്രില്‍ 9 5:28 pm
    n.b.suresh,

    കാവ്യശില്പകലയുടെ ഒരു അടിസ്ഥാന ശിലയിലാണ് സുരേഷ് സ്പർശിച്ചത്. വാക്കുകളെ ക്ഷണിച്ചാൽ അവ സ്വസ്ഥാനത്ത് വന്നിരുന്ന് ചിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എത്രത്തോളം വിജയിക്കുന്നുവെന്ന് താങ്കളെപ്പോലെയുള്ളവർ തീരുമാനിക്കും.

    വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. ആശയം കൊള്ളാം പക്ഷെ എവിടെയോ എന്തൊക്കെയോ നഷടമായ പോലെ ......

    മറുപടിഇല്ലാതാക്കൂ
  8. തൂലിക:
    എവിടെയോ എങ്ങിനെയോ കവ്ത നഷ്ടമായിയെന്ന് തോന്നുലുണ്ടെങ്കിൽ അതിനു സാന്ത്വനമരുളുകയാണ് കവി. അത്രമാത്രം. സന്ദർശനതിന് വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ

Powered By Blogger