2009, ഡിസംബർ 23, ബുധനാഴ്‌ച

വാല്മീകി









വാല്മീകി












ഗോപാൽ കൃഷ്ണ










അനന്ത ദീപ്ത നഭസ്സിൽ നി-


ന്നനേകം ശലഭങ്ങൾ പോൽ


അവർണ്ണനീയ നിറച്ചാർത്തിൽ


പറന്നെത്തും നിമേഷങ്ങൾ




ഒരുമാത്ര വിശ്രമിച്ചെങ്ങോ


വിരമിച്ചു വിലയിക്കവെ


പേലവം ചിറകിൻ ചിത്ര-


വേലയിൽ പൂണ്ടിരിക്കുന്നു


കേവലൻ സ്വപ്നകാമനാ


കോവിദൻ കവി മൂകനായ്




മൌനത്തിലേറ്റം വാചാലൻ,


ധ്യാനത്തിലുണരുന്നവൻ,


ഭാവത്തെ രൂപമായ് ചെയ്‌വോൻ,


ഭാവമായ് രൂപം നെയ്യുവോൻ,




അരുളും പൊരുളും തമ്മിൽ


തരളം കൊക്കുരുമ്മവെ,


പിട വീണു പിടയുമ്പോൾ


തടയും നഷ്ടബോധവാൻ




നശ്വരത്തിലനശ്വരം


വിശ്വത്തിൻ ദർശനത്തിനായ്


ആത്മഭാവ വിശേഷത്തിൻ


വാല്മീക*ത്തിലിരിപ്പവൻ,




തകർക്കില്ലയീ വാല്മീകം


അകക്കാമ്പിന്റെ സാധകം!












*കാട്ടുകള്ളന് ആദികവിയായിത്തിരാൻ സാധിച്ച അസാധാരണ സാധകത്തെ വാല്മീകം എന്നു തന്നെ വിശേഷിപ്പിക്കുന്നു.


3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, ഡിസംബർ 23 11:19 PM

    വല്‍മീകം അല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. പദം വല്മീകം തന്നെ ശരി.പക്ഷെ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്, കാട്ടുകള്ളന് ആദികവിയായിത്തിരാൻ സാധിച്ച അസാധാരണ സാധകത്തെ വാല്മീകം എന്നു തന്നെ വിശേഷിപ്പിച്ചാണ്.

    പക്ഷെ ഇത് വ്യക്തമാക്കണ്ടതായിരുന്നു.അത് ബോധിപ്പിച്ചതിന് വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2009, ഡിസംബർ 24 11:58 AM

    മനോഹരമായ കവിത..ഒരു പഴയകാല കവിത വായിച്ചത് പോലെ ആസ്വാദ്യകരമായി തോന്നി..

    മറുപടിഇല്ലാതാക്കൂ

Powered By Blogger