2009, ഡിസംബർ 5, ശനിയാഴ്‌ച

പരിണാമം, മനുഷ്യൻ!

 “മലയാള സാംസ്കാരി“കത്തിൽ ഞാൻ പ്രസിദ്ധീകരിയ്ക്കുന്ന കവിതകൾ ഉയർത്തിവിടുന്നതെന്നു കരുതാവുന്ന ചിന്തകളടങ്ങിയ ഈമെയിലുകൾ എനിക്ക്  വരാറുണ്ട്. ചിന്താതുരയുള്ള ഒരു യുവസുഹൃത്ത് ഉയർത്തിയ സമസ്യകൾ പൊതുസ്വഭാവമുള്ളവയാണെന്നു  തോന്നിയതിനാൽ അവയും  അവയിലെ അടിസ്ഥാനപ്രശ്നത്തിനെക്കുറിച്ചുള്ള എന്റെ വീക്ഷണവും ഇവിടെ അവതരിപ്പിക്കുന്നു. ഇവ കൂടുതൽ ചിന്തകൾ ഉയർത്തിയാൽ അത്രയ്ക്കു വെളിച്ചം വീശുവാൻ ഉപകരിച്ചേക്കാം.




പ്രിയ ഗോപാല്‍ജി,
            .....താങ്കള്‍ ഒരു ശാസ്ത്രജ്ഞനായതില്‍ സന്തോഷം.എനിക്ക് ചില കാര്യങ്ങള്‍
അങ്ങയോട് ചോദിച്ചറിയാനുണ്ട്.
  പരിണാമം അങ്ങയുടെ ഒരു വിഷയമാണല്ലോ.പരിണാമത്തിന്റെ തുടക്കം എവിടെ
നിന്നായിരിക്കാം?.പരിണാമം പ്രക്യതിയുടെ ഒരു സ്വഭാവമാണോ? പരിണാമത്തിലൂടെ പ്രക്യതിയുടെ
ലക്ഷ്യമെന്താണ്.പരിണാമം എതുഘട്ടത്തിലാണ് മനുഷ്യനിലെത്തിനില്‍ക്കുന്നത്.
മനുഷ്യന്‍ എതളവുവരെ
പ്രക്യതിയുടെ ഭാഗമാണ്. കാരണം മനുഷ്യന്‍ പ്രക്യതിയേക്കുറിച്ചും പരിണാമത്തെയും സ്വയം നിരീക്ഷിക്കുന്നു.
അതിനെത്തന്നെ മാറ്റിമറിക്കുന്നു.മറ്റ് ജീവജാലങ്ങളിലേതിലെങ്കിലും പ്രക്ര്യതി ഇങ്ങിനെ സ്വയം തിരിച്ചറിയപ്പെടുന്നുണ്ടോ?
മനുഷ്യന് പ്രക്യതിയെ ഉപജീവിക്കുന്നതില്‍ എന്തെങ്കിലും അതിരുകളുണ്ടോ? ഇങ്ങിനെയിങ്ങിനെ ചിലതെല്ലാം.
പിന്നെ മനുഷ്യര്‍ കരയുന്നത്..... നിരാശരാകുന്നത്...ആതമഹത്ത്യചെയ്യുന്നത്....            
....

പ്രിയ ദിലീപ്‌,

യുവതലമുറയിൽ ഉറക്കെ ചിന്തിക്കുന്നവർ വിരളം. ദിലീപിനെപ്പോലെയുള്ളവരെ അറിയുന്നത്‌ അതുകൊണ്ടുതന്നെ ഏറെ സന്തോഷകരമാണ്‌.
പരിണാമവും പരിണാമവാദവും രണ്ടാണ്‌,
 പരിണാമം, മാറ്റം ,രൂപാന്തരം എന്ന അർത്ഥത്തിൽ പ്രപഞ്ചസ്വഭാവമാകുന്നു.ഏറ്റവുംസ്വീകാര്യമായ സിദ്ധാന്തമനുസരിച്ച്‌ പ്രപഞ്ചം, Big Bang എന്നറിയപ്പെടുന്ന ആദിവിസ്ഫോടനത്തിൽനിന്നും ജനിച്ചുവളർന്നുകൊണ്ടേയിരിക്കുന്നു.അനന്തമായ ഈ ചലനാത്മകതയിൽ നിന്നാണ്‌ പരിണാമസ്വഭാവം ഉണ്ടായത്‌

പ്രപഞ്ചത്തിലെ ജിവജാലങ്ങളിൽ ഒന്നുമാത്രമാണ്‌ മനുഷ്യൻ. പ്രപഞ്ചശക്തിയെയാണ്‌ ദൈവം എന്നു നാം വിളിക്കുന്നത്‌. ഈ ശക്തി ഏറ്റക്കുറച്ചിലോടെ എല്ലാ ജീവികളിലും
ഉണ്ടെങ്കിലും .ഏറ്റവും ഉയർന്ന അളവിൽ ഉള്ളത്‌ മനുഷ്യനിലാണ്‌.  ഈ അളവിലെ വലിയ അന്തരമാണ്‌ മനുഷ്യനെ മറ്റുജീവികളിൽനിന്നും ഉയർന്ന തോതിൽ വ്യത്യസ്തനാക്കുന്ന്ത്‌. അത്‌ അവനെ മറ്റു ജീവികളെയും പ്രകൃതിയെത്തന്നെയും നിയന്ത്രിക്കാൻ പര്യാപ്തനാക്കുന്നു.
ഇതാണ്‌ ഭാരതീയ സത്ത എന്നതിലും, ഇത്‌ ആദ്യം പറഞ്ഞത്‌ നാമാണന്നുള്ളതിലും നമുക്ക്‌ അഭിമാനിക്കാം.

കാച്ചിക്കുറുക്കി "കുറൾ" പോലെയാണ്( മനപ്പൂർവം)പ്രതിപാദിച്ചിരിക്കുന്നതെങ്കിലും ഈ തത്വശകലം മനനം ചെയ്ത്‌ വേണ്ടപോലെ മനസ്സിലാക്കിയാൽ, ബാക്കിയെല്ലാം പകൽപോലെ വെളിവാകും എന്ന് ഞാൻ വിശ്വസിക്കുന്നു.  ചിന്തിച്ച്‌ മനസ്സിനെ  വികസിപ്പിക്കാം. വീണ്ടും ചോദിക്കാൻ മടിക്കണ്ട.







സസ്നേഹം


ഗോപാ‍ൽ കൃഷ്ണ




Reblog this post [with Zemanta]

8 അഭിപ്രായങ്ങൾ:

  1. യുവതലമുറയില്‍ ഉറക്കെ ചിന്തിക്കുന്നവര്‍ വിരളം.

    അത് സാറങ്ങ് തീരുമാനിച്ചാൽ മതിയോ?

    മറുപടിഇല്ലാതാക്കൂ
  2. തീരുമാനം ഇങ്ങനെയുള്ള കാര്യങ്ങളിൽ പ്രസക്തമല്ലല്ലൊ. അഭിപ്രായമായി എടുത്താൽമതി. വായന കുറയുന്നു, കവിതയുടെ കൂമ്പടയുന്നു, എന്നൊക്കെയുള്ള നിരീക്ഷണങ്ങൾ പോലെ. വിയോജിപ്പുണ്ടാകാം. ദിലീപിനെപ്പോലെ താങ്കളേയും അറിയാൻ സാധിച്ചതിൽ സന്തോഷമുണ്ട്. മറ്റു പലരും കാണും. എങ്കിലും വിരളം. ഐറ്റി യുഗമായതുകൊണ്ടായിരിക്കാം.

    പിന്നെ, പെട്ടെന്നു ചൂടാകുന്നത് ചിന്താശീലരുടെ ലക്ഷണമല്ല എന്നാണ് എന്റെ അഭിപ്രായം(തീരുമാനമല്ല)

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2009, ഡിസംബർ 12 9:44 AM

    ഒന്നൊന്നര മണിക്കൂര്‍ ചിന്തിച്ചിട്ട് ചൂടാവ് കാല്‍‌വിനേ.... അപ്പം ചിന്താശീലന്‍ ചൂടായതാവും ;)) ഐറ്റി യുഗത്തിലൊക്കെ അങ്ങനാ... ദ്വാപരത്തിലോ ത്രേതത്തിലോ ഒക്കെയായിരുന്നെങ്കീ കാണിച്ചരാരുന്നു..

    മറുപടിഇല്ലാതാക്കൂ
  4. അനോണീ യൂ സെഡ് ഇട്...
    ലേഖകൻ : ചെറുപ്പക്കാരെക്കുറിച്ചോ ഏതെങ്കിലും ഒരു പ്രത്യേക ഗ്രൂപ്പിനെക്കുറിച്ചോ( തൊഴിൽ , ജാതി മത്രം അധിഷ്ഠിതം‌) ഡിക്ലറേറ്റീവ് വാചകങ്ങൾ എഴുതുകയാണെങ്കിൽ അതിനു സ്റ്റാറ്റിറ്റിക്കൽ എവിഡൻസ് കൂടെ ഇട്ടേക്കണം. ഇല്ലെങ്കിൽ ഇടരുത്.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാത, (ആണോ, പെണ്ണോ, അതോ മധ്യമമോ...ആങ്..എന്തെങ്കിലുമായിക്കോട്ടെ)

    ഞാൻ പറഞ്ഞ്, മറ്റൊരാൾ എതിർത്ത അഭിപ്രായം കമെന്റിലൂടെ തെളിയിച്ചത് നന്നായി.
    തലയ്ക്കുപകരം എലിയെ മാത്രം ചലിപ്പിക്കുന്നവർക്ക് ഭൂതകാ‍ലത്തെ ക്കുറിച്ച് അവജ്ഞയക്കുള്ള വകയേ കാണു. ഉടലോടെ ആകാശത്തുനിന്നും ലാൻഡ് ചെയ്തതായിരിക്കും

    മറുപടിഇല്ലാതാക്കൂ
  6. cALviN::കാല്‍‌വിന്‍,
    മുഖമില്ലാത്ത,“ചവിട്ടി” മാത്രമുള്ള ഒരു പൊയ്ക്കാലിൽ കയറാൻ സാധിക്കുന്നതിൽ സന്തോഷിക്കുന്നത് ബാലസഹജമാണ്. ( എവിഡൻസ്: 100 പിള്ളാരുമായുള്ള community cross- sectional അഭിമുഖം; A Stochastic Analysis പുറകേ പ്രതീക്ഷിക്കുക)

    അപ്പാ, ഞങ്ങള് പിള്ളാരെ തൊട്ടാലുണ്ടല്ലൊ ഐ.റ്റി യുഗമാണ്. വിവരമറിയും. കുറ്റം പറയുന്നൊ? What is your evidence? Your statistical proof?

    എന്ത്? അപ്പനാണെന്നൊ? അത് declarative statement ആണ്...എന്റെ സ്വഭാവമറിയാമല്ലൊ.

    മറുപടിഇല്ലാതാക്കൂ
  7. നിലവാരം മനസിലായി.. ഞാൻ സ്ഥലം വിടുന്നു :)

    മറുപടിഇല്ലാതാക്കൂ
  8. cALviN::കാല്‍‌വിന്‍ ,

    കാല്‍‌വിന്‍, honey, my sugar boy, മനസ്സിലായല്ലൊ.

    അമ്പിളി അവിടെ നിന്നോട്ടെ. അഭിവാദ്യം ചെയുന്നത് നമ്മുടെ നിലവാരം; ഓരിയിടരുത്.നീ രസകരമായ skit കൾ എഴുതാൻ കഴിയുന്ന ആളാണ് ( എന്ത്? തന്റെ certificate ഒന്നും വേണ്ടെന്നൊ? } എന്നാലും പറയുകയാണ്. ഈ d.c.(declarative statement) ന് ഉപോൽബലകമായ എവിഡെൻസ്കളായ നിന്റെ പോസ്റ്റുകൾ വായിച്ച് രസിച്ചിട്ടുമുണ്ട്.

    സീനിയെർസിനെ മുട്ടാനും അവർക്കു “പറഞ്ഞുകൊടുക്കാനും“ നിൽക്കാതെ അതു പോലത്തെ നല്ല സ്കിറ്റുകൾ എഴുതി രസിപ്പിക്ക്.( ആങ്..മുഖം തിരിക്കതെ, സുഖിപ്പിക്കുകയല്ല, നേര്)

    മറുപടിഇല്ലാതാക്കൂ

Powered By Blogger