2010 ജനുവരി 19, ചൊവ്വാഴ്ച

അംബ



   അം‌ബ



 
      ഗോപൽ കൃഷ്ണ




      അഴകിന്റെ മാറ്റെല്ലാ  
      മൊന്നിച്ചുകൂട്ടുവാൻ
      കഴിയുന്നതാകിലോ
      അമ്മയല്ലെ!


       നറുമണം വാറ്റിയെ-
       ടുത്തൊരു കുമ്പിളിൽ
       നിറയുന്നതാകിലോ
       അമ്മയല്ലേ!


       മണിനാദമീണവും
       താളവും ചേരുമ്പോൾ
       അണയുന്ന ഭാവമോ
       അമ്മയല്ലേ!


       തൊട്ടറിഞ്ഞേകുമാ
       ബോധത്തിൻ കണ്ണികൾ
       കൂട്ടിത്തൊടുത്താൽ
       അമ്മയല്ലേ!


       * *


       പരുഷമൃദു ഭാവങ്ങൾ രണ്ടും പുലർത്തും
       പുരുഷനുടെ പ്രകൃതിയാണമ്മ
       (- ഉടലിന്റെ നേർപകുതിയാണമ്മ)






       ചുരുളായിയുൾവലിഞ്ഞോരുകൊച്ചു കുമ്പിളായ്
       കരളിനെക്കോട്ടിയാൽ പ്പോതുമല്ലോ
       വാരിക്കുടിച്ചിടാം അമ്മതൻ കനിവിന്റെ
       വാരിധിതന്നിൽനിന്നാവതോളം!!

8 അഭിപ്രായങ്ങൾ:

  1. “പരുഷമൃദു ഭാവങ്ങൾ രണ്ടും പുലർത്തും
    പുരുഷനുടെ പ്രകൃതിയാണമ്മ“

    മറുപടിഇല്ലാതാക്കൂ
  2. പരുഷമൃദു ഭാവങ്ങൾ രണ്ടും പുലർത്തും
    പുരുഷനുടെ പ്രകൃതിയാണമ്മ

    മറുപടിഇല്ലാതാക്കൂ
  3. An odd to nature; കൊള്ളം, നല്ല ചിന്തകൾ

    മറുപടിഇല്ലാതാക്കൂ
  4. പുരുഷനുടെ പ്രകൃതിയാണമ്മ! തത്ത്വചിന്തയുടെ സാരം തന്നെ

    മറുപടിഇല്ലാതാക്കൂ
  5. ആഴത്തിലുള്ള പ്രകൃതിബോധം തുടിക്കുന്ന വരികൾ

    മറുപടിഇല്ലാതാക്കൂ
  6. നിര്‍‌വചനങ്ങക്കതീതമമ്മ

    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  7. SAJAN SADASIVAN ,സോദ്ദേശൻ ,Browser,Krish ,ഏ.ആര്‍. നജീം, സോണ ജി, സന്ദർശിച്ച എല്ലാ സുഹൃത്തുക്കൾക്കും ഏറെ നന്ദി.

    മറുപടിഇല്ലാതാക്കൂ

Powered By Blogger