2010, ജനുവരി 23, ശനിയാഴ്‌ച

രാമണീയകം

            രാമണീയകം 

                        ഗോപാൽ ഉണ്ണികൃഷ്ണ
               രാത്രിയിൽ പൂക്കുന്ന
               വെള്ളിപ്പൂവിൽ
               ചാർത്തിയതാരിത്ര
               രാഗഗന്ധം


               വാസന്തമാസാദ്യ
               പൂർണ്ണിമയ്ക്കായ്
               പാലൊളിയാരു
               പകർന്നരുളി


               ചെന്തളിർശോഭയിൽ
               ചാഞ്ചാടിടും
               ചെന്താമരയ്ക്കിത്ര
               ചാരുതയും


               മന്ദ്രമൃദുമൊഴി
               ത്തേൻപകർന്ന
               മന്ദഹാസത്തിന്റെ
               മാധുരിയും


               ആരരുളീയിവ-
               യ്ക്കീരസങ്ങൾ
               ആരിന്നെനിയ്ക്കേകി
               ഈ സ്വരങ്ങൾ!!

6 അഭിപ്രായങ്ങൾ:

 1. ആരരുളീയിവ-
  യ്ക്കീരസങ്ങൾ
  ആരിന്നെനിയ്ക്കേകി
  ഈ സ്വരങ്ങൾ!!

  മറുപടിഇല്ലാതാക്കൂ
 2. രാമണീയകം....ആ പേരിനു മുന്നിലൊരു സലാം.

  മറുപടിഇല്ലാതാക്കൂ
 3. ആരരുളീയിവ-
  യ്ക്കീരസങ്ങൾ
  ആരിന്നെനിയ്ക്കേകി
  ഈ സ്വരങ്ങൾ!!
  nice

  മറുപടിഇല്ലാതാക്കൂ
 4. സോദ്ദേശൻ2010, ജനുവരി 24 8:09 AM

  ആരിന്നെനിയ്ക്കേകി
  ഈ സ്വരങ്ങൾ!!
  ഹൃദ്യമായ സ്വരങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 5. ഇപ്പോഴാണ് ഈ ബ്ലൊഗ് കാണാന്‍ കഴിഞ്ഞത്....
  പാരിജാതമണമുള്ള നാട്ടിടവഴികള്‍ പോലെ മനോഹരമായവ...

  മറുപടിഇല്ലാതാക്കൂ
 6. ആരരുളീയിവ-
  യ്ക്കീരസങ്ങൾ
  ആരിന്നെനിയ്ക്കേകി
  ഈ സ്വരങ്ങൾ!!

  നന്നയിട്ടുണ്ട്.... പേരും മനോഹരം!

  മറുപടിഇല്ലാതാക്കൂ