2010, ജനുവരി 26, ചൊവ്വാഴ്ച

മൌനലാസ്യം
   മൌനലാസ്യം                                                                                      

         ഗോപാൽ കൃഷ്ണ


           കനകച്ചിലങ്കകൾ കെട്ടഴിഞ്ഞൂരി
         ത്തനിയേകിടക്കുന്ന രംഗമായി

         മന്ദ്രമീവേദിയിൽ മാറ്റൊലിക്കൊൾവതോ
         മന്ദം,വിലോലമാം മൌനമായി

         വശ്യമാം ലാസ്യത്തിൻ വിശ്വം വിടർത്തിയ
         ദൃശ്യങ്ങളെല്ലാമദൃശ്യമായി

         കമനീയപാദങ്ങളാടിത്തളർന്നൂ
         കുനുചികിരഭാരം കൊഴിഞ്ഞുവീണു

         ചമയങ്ങൾ,വേഷങ്ങളെല്ലാമഴിഞ്ഞു
         സമയമോ വേഗം കഴിഞ്ഞുപോയി

         ആടിക്കഴിഞ്ഞതാം വേദിയിൽ വീണൊരു
         വാടിക്കൊഴിഞ്ഞതാം പുഷ്പമായ് നീ!

3 അഭിപ്രായങ്ങൾ:

 1. ആടിക്കഴിഞ്ഞതാം വേദിയിൽ വീണൊരു
  വാടിക്കൊഴിഞ്ഞതാം പുഷ്പമായ് നീ!

  മറുപടിഇല്ലാതാക്കൂ
 2. കനകച്ചിലങ്കകൾ കെട്ടഴിഞ്ഞൂരി

  ത്തനിയേകിടക്കുന്ന രംഗമായി

  പല കലകാരികൾക്കും സംഭവിക്കുന്നത്. കവിത ഹൃദ്യമായി

  മറുപടിഇല്ലാതാക്കൂ