2009, ഒക്‌ടോബർ 31, ശനിയാഴ്‌ച

ചൂഡാമലര്‍




 വളരെ നാൾ മുമ്പ് , വിടര്‍ന്നുവരുന്ന ഒരു വിഭാതവേളയില്‍  രചിച്ച ഗീതം.:




      


           ചൂഡാമലര്‍



സർഗ്ഗമനോരഥനാഥനിരിക്കും
സ്വർഗ്ഗ കവാടം പാടെ തുറക്കൂ
മൽപ്രിയ ദേവാ നിന്നുടെ മുരളീ
കൽപിതരാഗമൊരൽപം  മീട്ടൂ
പുഷ്പപരാഗസുരാഗമയൻ  തൻ
കൽപകവാടിയിലണയുമ്പോൾ
ശാരദ പുലരിപ്പൂവനിതന്നിൽ,
 ചാരുതയേകും ശലഭങ്ങൾ
നൃത്തമനോഹരഹർഷമുണർത്തും
ചിത്തമയൂരം പീലി വിടർത്തും
ഹൃദ്യസമീരണസൗരഭമേകും
വിദ്യുൽ ലഹരിയിലമരും ഞാൻ
ചാരുസുമാവൃതപാണികൾ വീശി
താരണിലതികകളാടുമ്പോൾ,
വാടാമലരണി മകുടത്തിന്മേൽ
ചൂടാനൊരു നവ മലരാകും.

3 അഭിപ്രായങ്ങൾ:

  1. കവിത സുന്ദരിയാണ്..വലിയ സിന്ദൂരപൊട്ടും ആടയാഭരണങ്ങളും,മുടികെട്ടിൽ പനിനീർപൂവുംചൂടി പട്ടുചേലയുമൊക്കെ ചുറ്റി പഴമയുടെ സൌന്ദര്യം ...വേണമെങ്കിൽ വൈജയന്തി മാലയെ പോലെ എന്നു പറയാം...
    പിന്നെ, ചൂഡാമലർ എന്നവാക്കിന്റെ അർഥം എന്താണ്?

    മറുപടിഇല്ലാതാക്കൂ
  2. ചൂഡാമണി(മലർ)= ശിരസ്സിൽ ചൂടുന്ന ശ്രേഷ്ട വസ്തു, ഉദാ: രത്നം.പുഷ്പം.

    താരകന്റെ ഉപമ ഞാൻ രസിച്ചു.

    മറുപടിഇല്ലാതാക്കൂ
  3. മലയാള കവിതയില്‍ നിന്നാണ് ഇവിടെയെത്തിയത്. ഇവിടെ വന്നെത്താന്‍ എന്തിനിത്ര വൈകിയെന്നു തോന്നിപ്പോകുന്നു. ഏറ്റവും ഇഷ്ടമായ കവിതയില്‍ ഒരു കമന്‍റിടാമെന്നു കരുതി. എത്ര ഹൃദ്യമായിരിക്കുന്നു വരികളും അവയുടെ സം‌യോജനവും. ഇന്നും ഇത്തരം കവിതകള്‍ ഉണ്ടാവുന്നത് ഭാഗ്യമാണ്. ഭാഗ്യം മാത്രം.

    ആശംസകള്‍

    സ്നേഹപൂര്‍വ്വം

    മറുപടിഇല്ലാതാക്കൂ

Powered By Blogger