2009, നവംബർ 3, ചൊവ്വാഴ്ച

നിമിഷങ്ങൾ, നിമിഷങ്ങൾ !!


                                                                       

വിസ്റ്റ ക്ലോക്കിന്റെ കരിവദനത്തിലെ ശോണസൂചി എന്നെ ത്രണവൽക്കരിച്ചുകൊണ്ട്‌ നിമിഷങ്ങളെ കടന്നുകയറുന്നു. കാലഗരുഡന്റെ ഈ ചിറകടികൾ എന്റെ മുഖത്തടിക്കുകയാണ്‌. എന്തിനാണീ നിമിഷങ്ങൾ?


അനാദ്യന്ത പ്രയാണത്തിൽ
വിനാഴികകളെന്തിനായ്‌
ആഴിപ്പരപ്പിൽ നാട്ടാനായ്‌
നാഴികക്കല്ലു വേണമോ?

വേണമോ?

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, നവംബർ 3 2:48 PM

    തല്ലിപ്പൊളി.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി. മുഖം കാണിക്കാൻ കൊള്ളുകില്ലെങ്കിലും താഴെ സ്വയം പേരു വെളിപ്പെടുത്തിയല്ലോ!

    മറുപടിഇല്ലാതാക്കൂ
  3. നിമിഷങ്ങളെ നമ്മൾ കടന്നു പോവുകയാണൊ, അതോ നിമിഷങ്ങൾ നമ്മളെ കടന്നു പോവുകയാണോ എന്നതാണ് എന്റെ സംശയം. നിമിഷങ്ങൾ എണ്ണാൻ ഉപാധി കണ്ടുപിടിച്ചതിന്റെ ഗർവ്വുമായി നാം സമയത്തെ പഴിച്ചും ഭയപ്പെട്ടും അങ്ങനെ കഴിയുന്ന വൈചിത്ര്യം നമ്മെ സത്യത്തിൽ ചിരിപ്പിയ്ക്കുകയാണോ കരയിപ്പിയ്ക്കുകയാണോ എന്നതും എന്റെ സംശയമാകുന്നു. സോറി സാർ, ഞാൻ മൊത്തത്തിൽ ഒരു ശംസയാലു ആയിപ്പോയോ എന്നതാണെന്റെ മറ്റൊരു സംശയം. വേണ്ട സാറിനെ വട്ടാക്കാൻ സാറെന്നോടെന്തു തെറ്റു ചെയ്തു എന്നതാണ് എന്റെ അടുത്ത സംശയം.

    പരിചയപ്പെട്ടതിന്റെ സന്തോഷം പങ്കുവച്ചതാണ്. എന്റെ ബ്ലോഗത്തു വന്നൊരു കമന്റിട്ടിനും നന്ദി!

    മറുപടിഇല്ലാതാക്കൂ
  4. ഭൂഗോളംതിരിയുന്നത്കൊണ്ടല്ലേ സമയം അനുഭവപ്പെടുന്നത്‌? അതു അനുസ്യൂതമാണ്‌. നിമിഷം നം നിർമ്മിച്ച ഒരു അളവുകോൽ മാത്രം. അല്ലേ? അവ നമ്മെ കടന്നുപോകുന്നോ അതോ മറിച്ചോ എന്നത്‌ അവനവന്റെ ഭാവനാനിബദ്ധം. അതിൽ ഗഹനതയൊന്നുമില്ല.
    സജിം , മുന്നോട്ട്‌!

    മറുപടിഇല്ലാതാക്കൂ

Powered By Blogger