താരുണ്യം തുടികൊട്ടും
താരിളം മേനിയാള്‍ തന്‍
ലാവണ്യത്തിടമ്പേന്തും
മനസ്സും പേറി,
പ്രണയശ്രീ കോവിലിന്റെ
തിരുമുറ്റത്തെത്രവട്ടം
വണങ്ങിച്ചെയ്തുനിന്നില്ലേ
വലംവച്ചില്ലേ!
പൂനിലാവായൊളിതൂകും
പുഞ്ചിരിപ്പാലൊഴുകുന്ന
പേലവമാമിളംദള-
ച്ചെഞ്ചുടിച്ചർത്താൽ
തന്മധുരം മൊഴിയൊന്നും
തൂവിടാതാമാദകപ്പെൺ-
മാന്മിഴിയാലെന്മനസ്സിൽ
നൊമ്പരം ഏറ്റി.
ഊർന്നുപോയോരുത്തരീയം
ഒതുക്കുമ്പോളൊരുനാണം
ചേർന്നലിഞ്ഞ കവിൾത്തട്ടിൻ
ശോഭയും കൂട്ടി,
വണങ്ങിച്ചെയ്തുനിന്നില്ലേ
വലംവച്ചില്ലേ!
പൂനിലാവായൊളിതൂകും
പുഞ്ചിരിപ്പാലൊഴുകുന്ന
പേലവമാമിളംദള-
ച്ചെഞ്ചുടിച്ചർത്താൽ
തന്മധുരം മൊഴിയൊന്നും
തൂവിടാതാമാദകപ്പെൺ-
മാന്മിഴിയാലെന്മനസ്സിൽ
നൊമ്പരം ഏറ്റി.
ഊർന്നുപോയോരുത്തരീയം
ഒതുക്കുമ്പോളൊരുനാണം
ചേർന്നലിഞ്ഞ കവിൾത്തട്ടിൻ
ശോഭയും കൂട്ടി,
പൊന്നുപാദത്തളം, ഒന്നിൻ
മുന്നിലൊന്നായ് ചലിക്കുമ്പോൾ
ഖിന്നചിത്തം കാണുവതോ
കാൽപ്പാടുകൾ മാത്രം!
മുന്നിലൊന്നായ് ചലിക്കുമ്പോൾ
ഖിന്നചിത്തം കാണുവതോ
കാൽപ്പാടുകൾ മാത്രം!
വന്നുചേരും വിശുദ്ധി പോൽ
ചേതനയിൽ വീശുവതാ
തെന്നലിലേയപൂർവ്വമാം
സൗരഭം മാത്രം!
ചിത്രം: Avathar, onatlopera.com
കൊള്ളാം, രണ്ടുമൂന്ന് വട്ടം വായിച്ചൂ. കൂടുതൽ കൂടുതൽ വായിക്കുമ്പോൾ കവി കാണുന്ന തലത്തിലേക്ക് എത്താൻ പറ്റുന്നു.
മറുപടിഇല്ലാതാക്കൂKalavallabhan
മറുപടിഇല്ലാതാക്കൂഅത്തരം വായനകൊണ്ട് കവിതയും സ്വയം സമ്പന്നമാവുന്നു. നന്ദി.