2010, മാർച്ച് 9, ചൊവ്വാഴ്ച

ചിത്രബിന്ദു


ചിത്രബിന്ദു











വളരെനാൾ മുന്നില-
പ്പുലരിത്തുടിപ്പീ‍ലാ-
യിളവെയിൽ കൊണ്ടു
നീ നിന്നിരുന്നു.


എതിരേറ്റ കൺകളിൽ
ഒരുപാടു കാമന
കതിരിട്ടുനിന്നതായ്
കണ്ടിരുന്നു


തളിരിളംതുമ്പിലായ്
ഹിമകണം പോലതിൽ
തെളിയുന്ന രാഗം
തുളുമ്പി നിന്നു.


വിരിയുവാൻ വെമ്പുമാ
പ്പലവർണരാജികൾ
വിരചിച്ചചിത്രം
വിരൂപമാക്കാൻ


ദിനരാത്രമെത്രമേൽ
കരി,വെള്ള തേച്ചതിൻ
തനുഭംഗി മായ്ക്കാൻ
ശ്രമിച്ചതില്ല!


*    *   *    *


തരളമൊരു സായാഹ്ന
വേളയിൽക്കതിരവൻ
ഇരുളും വെളിച്ചവും
ചേർന്നു നിൽക്കും


അഴികടൽ ച്ചാർത്തി
ലായമരുന്ന ശോഭയിൽ
മുഴുകുമാമായിക-
മാത്രയൊന്നിൽ


കരകേറ്റി വച്ചതാം
തോണിതൻ നീളുന്ന
കരിനിഴൽവട്ട-
ത്തിലേകയായി,


പുളിയിലക്കരയാട
ചുറ്റിപ്പുതച്ചതിൻ
ചുളിവുകൾ കൂടി
പ്പതിഞ്ഞ മെയ്യും


ഇടനെഞ്ചിലൊക്കെയും
പടരുന്ന ശോകത്തെ
തടയുന്ന മട്ടിൽ
പ്പിടിച്ച കൈയും


കരിയിലത്തുമ്പിലെ
ഉപ്പുനീർക്കണികയിൽ
കരുതാത്തൊരിക്കാൾച-
യല്ലികണ്ടു!!



ചിത്രങ്ങൾ: ക്രീ.കോ.

5 അഭിപ്രായങ്ങൾ:

  1. "തളിരിളംതുമ്പിലായ്
    ഹിമകണം പോലതിൽ
    തെളിയുന്ന രാഗം
    തുളുമ്പി നിന്നു."

    മറുപടിഇല്ലാതാക്കൂ
  2. പതിവുപോലെ ഹൃദ്യമായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. രാധാമണി, കങ്ങഴ2010, മാർച്ച് 10 8:04 AM

    "തളിരിളംതുമ്പിലായ്
    ഹിമകണം പോലതിൽ
    തെളിയുന്ന രാഗം
    തുളുമ്പി നിന്നു."

    അന്നത്തെ ഹിമകണത്തിൽ കണ്ട രാഗലോലയെ പിന്നീട് കാണുന്നത്
    കണ്ണീർ കണികയിൽ ശോകമൂകയായി! മനോഹരം.

    മറുപടിഇല്ലാതാക്കൂ
  4. ശുദ്ധ കവിതയുടെ സുവർണ്ണകാലം വീണ്ടും തിരിച്ചുവരുന്നു

    മറുപടിഇല്ലാതാക്കൂ

Powered By Blogger