2010, മാർച്ച് 3, ബുധനാഴ്‌ച

കളിക്കൂട്ടുകാരി

       

      കളിക്കൂട്ടുകാരി

അഴലുമെന്നാത്മാവിൻ
സവിധത്തിലേക്കായ്
കഴലൊന്നുപോലും
നീ വച്ചതില്ല

ഇരുളുമെൻ മൂവന്തി
മുറ്റത്തു വന്നു നീ
ഒരു തിരി പോലും
കൊളുത്തിയില്ല

ഉരുകുമെൻ നെറ്റിയിൽ
ക്ഷണനേരം പോലും
കുളിർകര സ്പർശ-
മണച്ചതില്ല

പെരുകും മനസ്സിന്റെ
പരിദേവനങ്ങൾ
ഒരുവചസ്സോതി-
ക്കുറച്ചതില്ല

അറിയുന്നിതാണു ഞാനി-
വയൊക്കെയെന്നാ-
ലറിയാതെ പിന്നെയും
സ്നേഹിച്ചിടുന്നു

ഗതകാലകാമങ്ങ-
ളെല്ലാം കൊഴിഞ്ഞിട്ടു-
മിതു മാത്രമെന്തേ
തളിരായി നില്പൂ!

വഴിയോര ദീപങ്ങൾ
കണ്ണടച്ചിട്ടുമീ
വഴിയമ്പലത്തിൽ
വിളക്കു നില്പൂ.

*   *   *

വെളിവായി നിന്നിൽ
ഞാൻ വീക്ഷിച്ചീരുന്നതെൻ
തളിർകാല താരുണ്യ-
മായിരുന്നോ!

കാലാതിവർത്തി നീ
കാമനാറാണിയെൻ
കാല്പനികത്വമാം
കാമിനീരത്നവും.

കളിക്കൂടുകാരി നീ
എൻ കരൾത്തട്ടുതൻ
വിളിപ്പാടുവട്ട
ത്തിലാവസിപ്പൂ.


ചിത്രം: ക്രീ. കൊ
4 അഭിപ്രായങ്ങൾ:

 1. ഗതകാലകാമങ്ങ-
  ളെല്ലാം കൊഴിഞ്ഞിട്ടു-
  മിതു മാത്രമെന്തേ
  തളിരായി നില്പൂ!

  കവിയ്ക്ക് കാല്പനികത്വം കളികുട്ടുകാരി.

  മറുപടിഇല്ലാതാക്കൂ
 2. വെളിവായി നിന്നിൽ
  ഞാൻ വീക്ഷിച്ചീരുന്നതെൻ
  തളിർകാല താരുണ്യ-
  മായിരുന്നോ!
  ennu thOnnunnu. നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. വെളിവായി നിന്നിൽ
  ഞാൻ വീക്ഷിച്ചീരുന്നതെൻ
  തളിർകാല താരുണ്യ-
  മായിരുന്നോ!
  വാക്കുകൾ മുത്തുകൾ കോർത്തെടുത്തുപ്പോലെ

  മറുപടിഇല്ലാതാക്കൂ