2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

മായാമയൂരം



 മായാമയൂരം                                                            





ഒരു മാസ്മരത്തിന്റെ
മായൂര പിഞ്ചിയോ
ഒരു മാരിവില്ലിന്റെ 
വർണ്ണാനുഭൂതിയൊ
അണയുന്നൊരുന്മത്ത
നിമിഷങ്ങളിൽ പൂ-
വണിയുന്ന പൂക്കൈത
ചാർത്തും സുഗന്ധമൊ
അറിയില്ല നിന്നെ 
വിളിക്കെണ്ടതെന്തെന്ന്
പറയാനെനിക്കാവ-
തില്ലെന്റെ യോമലേ
ഒരു നോവിലലിയാനു-
മൊരു ചൂടിലെരിയാനു-
മൊരു വേള യെന്നെയും
തന്നേ മറക്കുവാൻ
ഹൃദയങ്ങളിൽ ഹർഷ
പുളകുങ്ങളേകുന്ന
സുരവേള തന്നിൽ
നാമൊരുമിക്കുമെപ്പൊഴും
ഇരുളുന്നോരാത്മാവി-
ലിഴുകിപ്പിടിക്കു-
ന്നൊരഴലിന്റെ കാർ-
മേഘപടലങ്ങളിൽ
ഒരു മാരിവില്ലിന്റെ
ഹൃദ്യാനുഭൂതിയായ്
ഒരു മാസ്മരത്തിന്റെ 
മായാമയൂരമായ്
ഒരു വിസ്മയത്തിന്റെ
വെണ്മേഘമായി നീ
ഒരു സുസ്മിതം തൂകി 
നിൽക്കുകെന്നോമലേ!



ചിത്രങ്ങൾ: ഗൂഗിൽ വഴി






3 അഭിപ്രായങ്ങൾ:

  1. ഒരു വിസ്മയത്തിന്റെ
    വെണ്മേഘമായി നീ
    ഒരു സുസ്മിതം തൂകി
    നിൽക്കുകെന്നോമലേ!

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു. ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  3. മണിക്കുട്ടൻ2010, മാർച്ച് 1 12:24 PM

    “അറിയില്ല നിന്നെ
    വിളിക്കെണ്ടതെന്തെന്ന്
    പറയാനെനിക്കാവ-
    തില്ലെന്റെ യോമലേ“

    ഓമൽക്കവിത!

    മറുപടിഇല്ലാതാക്കൂ

Powered By Blogger