2009, നവംബർ 11, ബുധനാഴ്‌ച

എന്റെ ലോകം

എന്റെ ലോകം
                                                             



                                                                              




എന്റെ ലോകം എനിക്കു തിരിച്ചുതരു
നിങ്ങൾക്കാവട്ടെ,
അത്‌ മലറ്ത്തിവയ്ക്കപ്പെട്ട ലോകം!
തല കീഴ്മേൽമറിഞ്ഞ ലോകം!!


എന്റെ ഭൂമി എന്റെ ആകാശമായിരുന്നു
അവിടെ ഞാൻ എന്റെ കരുത്തുകൾ കുഴിച്ചിട്ടു
സ്വന്തം ജനിയിൽനിന്നൂറിയ
ചിന്താമഗ്നമായ ഉറവകളിൽ
അവ വളർന്ന് നക്ഷത്രങ്ങളായി ചിതറിക്കിടന്നു
ഞാൻ വിതച്ച നിശ്ശ്വാസങ്ങൾ പൂത്തതുപോലെ.
താളങ്ങളുടെ പൂമ്പാറ്റകൾ പറന്നുനടന്നിരുന്നു,
ഹൃദയത്തെ മുട്ടിയുരുമ്മി മന്ത്രിച്ചുകൊണ്ട്‌.
കാണാമറയത്തുനിന്നെത്തിയിരുന്ന കാറ്റ്‌
കാണാതിർത്തികളിലേക്കുതന്നെ വീശിയിരുന്നു





അവിടെ നിത്യതയുടെ പച്ചപ്പുതപ്പ്‌ വലിച്ചു ചുറ്റി
സംവേദനത്തിന്റെ അതികായരായ മരങ്ങൾ
വനമാകാതെ അംബരചുംബികളായി നിന്നിരുന്നു,
സുതാര്യതയുടെ കണ്ണാടിക്കയങ്ങളിലേക്ക്‌
പ്രതിഫലിച്ചുകൊണ്ട്‌


മുകുളങ്ങളുടെ അനുഷ്ടാനങ്ങളിലൂടെ,
നിറങ്ങുളുടെ ഇലകളെയും ദളങ്ങളെയും
വിരിയിച്ചുകൊണ്ടിരുന്നു. പിന്നീട്‌,
വേനൽരശ്മികളുടെ സൂചിക്കുത്തുകളാൽ
പക്വങ്ങളാക്കി, ജന്മങ്ങളൊരുക്കിയിരുന്നു.



ആഴങ്ങളിലും അപ്പുറങ്ങളിലും നിന്നുമുള്ള
സന്ദേശങ്ങളുമായി
വികാരസാഗരങ്ങൾക്കു കുറുകെ
വെള്ളിലപ്പക്ഷികൾ വെളിച്ചത്തിലേക്ക്‌
പറന്നകന്നിരുന്നു, പിന്നീട്‌,
അവയുടെ നിഷ്ക്കളങ്കമായ
ശുഭ്രതയിൽത്തന്നെ മറഞ്ഞിരുന്നു.



എന്റെ ലോകത്തിനുമേൽ നിങ്ങൾ കമഴ്ത്തിവച്ച
നിങ്ങളുടെ ലോകം എടുത്തുമാറ്റു!
കനകപരാഗങ്ങൾ പേറി
പൂമ്പാറ്റകൾ പറക്കട്ടെ
എന്റെ ഭൂമിയിലെ വൈഡൂര്യങ്ങൾ
ഞാൻ പെറുക്കട്ടെ!!


6 അഭിപ്രായങ്ങൾ:

  1. പാടി പഴകിയ ബിംബങ്ങള്‍.ആശയങ്ങള്‍ മുന്‍പേ വന്നവര്‍ പറഞ്ഞു പോയതും.

    മറുപടിഇല്ലാതാക്കൂ
  2. എന്റെ ലോകത്തിനുമേൽ നിങ്ങൾ കമഴ്ത്തിവച്ച
    നിങ്ങളുടെ ലോകം എടുത്തുമാറ്റു!
    കനകപരാഗങ്ങൾ പേറി
    പൂമ്പാറ്റകൾ പറക്കട്ടെ
    എന്റെ ഭൂമിയിലെ വൈഡൂര്യങ്ങൾ
    ഞാൻ പെറുക്കട്ടെ!!
    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. സമാന ശാസ്ത്ര സുഹൃത്ത്‌ തൃശൂർക്കാരൻ, നന്ദി

    മറുപടിഇല്ലാതാക്കൂ
  4. ചൽഗയാ,മേൽ വിലാസം ഇല്ലേ? പഴയ

    ആശയം ആയതുകൊണ്ട് വേണ്ടെന്നു വെച്ചിരിക്കും!

    മറുപടിഇല്ലാതാക്കൂ
  5. എനിയ്ക്ക് ഇഷ്ടപ്പെട്ടു
    അത്രയേ പറയാനുള്ളൂ

    മറുപടിഇല്ലാതാക്കൂ

Powered By Blogger