2015, ജൂൺ 16, ചൊവ്വാഴ്ച

ലൗവ് ക്രൂസേഡ്

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


അഘോരം.   കാവ്യകമന്റുകൾ:


ലൗവ് ക്രൂസേഡ്. ക്രൈസ്തവ പുരോഹിതൻ
 കുർബ്ബാനയിൽ വല്ലതും
 കേട്ടിട്ടുണ്ടാം, പലരും
 പറഞ്ഞിട്ടുണ്ടാം, എന്നാൽ

 അപ്പൊഴേ കുതിരമേൽ
 കുന്തവും പേറി തോമാ
 ശ്ലീഹപോൽ പായേണമോ?- -
 വില്ലവർ ഈഴാളരോ

 തെങ്ങിനെ പ്രണയിച്ചാ-
 ശ്ലേഷിപ്പവർ, തെങ്ങുപോൽ
 മതവും മരവും ഒന്നുപോ-
ലേതാവട്ടെ, മനുജൻ

 ആയീടുകിൽ പോരുമേ
 എന്നു ചൊല്ലീടുവർ, ഈ
 മലയാളത്തെ സുര
 ധാരയിൽ പോഷിപ്പവർ,

 എന്തിനാണച്ചോ വീണ്ടും
  പ്രേമത്തിൻ വിശുദ്ധമാം
  ക്രൂസേഡുമായി പത്ര
  താൾകളിൽ വെടിവെയ്പൂ??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ