2014, നവംബർ 2, ഞായറാഴ്‌ച

അഘോരം : രാഷ്ട്രീയ കാവ്യ കമന്റുകൾ : ചുംബൻ അഭിയാൻ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.അഘോരം : രാഷ്ട്രീയ കാവ്യ കമന്റുകൾ : ചുംബൻ അഭിയാൻ
ചുംബിതർക്കിനീം വേണം ചുംബിക്കാൻ, അചുംബിതർ
ചുംബനകലാകോവിദരായിടും, കൊച്ചിയിൽ
ന്യൂജനറേഷൻ കൊച്ചിനെ, മുത്താൻ, പുണരാനായ്
യൂജീസി പുത്തൻകോഴ്സ് വരുന്നൂ വേഴ്സിറ്റിയിൽ
ഇച്ഛപോലതിൽചുറ്റും പൂവാലരുണ്ടോ നല്ല
സ്വച്ഛഭാരതഫലദായിയാം അഭിയാനിൽ
അഭ്യസിക്കുവാൻ, അഭിരമിക്കാൻ, ക്ഷോഭിക്കുവാൻ
അഭ്യാസം മറ്റേതല്ലെ മല്ലുവിന്നെന്നും പ്രിയം!

1 അഭിപ്രായം:

  1. കഷ്ടം തന്നെ മൊതലാളീ...കഷ്ടം തന്നെ...അല്ലാതെന്തുപറയാന്‍....

    മറുപടിഇല്ലാതാക്കൂ