2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

സുനാമി


 സുനാമി


പ്രകാശഗോപുരത്തിന്റെ ഉച്ചിയിൽ
കുത്തിയിരിക്കുന്നൂ കഴുകൻ
പ്രഭാത, സന്ധ്യകളുടെ ശോണീമ പുരണ്ട്
ജ്വലിക്കുന്ന നേത്രങ്ങളുമായി

നീലക്കറുപ്പുള്ള ചുണ്ട് ഉയർന്നുവളഞ്ഞ്
ഭൂമിയിലേക്കെത്തി തൊടുന്നതുപോലെ
അസ്വസ്ഥതയുടെ അലയടിക്കുന്ന
മണൽത്തീരത്ത് അലസമായി
വികാരശൂന്യയായി ഭൂമി.

പൊടുന്നനെ കഴുകൻ
പക്ഷങ്ങൾ വിടർത്തുന്നു
വളഞ്ഞുകൂർത്ത നഖങ്ങൾ
ആഴ്ത്തി ഉയരുന്നു

ചണ്ഡവാതങ്ങളുടെ പ്രകമ്പനം
അഗ്നിഗോളങ്ങൾ ആളിക്കത്തുന്നു
കറുത്തിരുണ്ട കടൽ
മണൽത്തിട്ടകൾ തകർത്ത്
മയങ്ങുന്ന ഭൂമിയെ മറികടക്കുന്നു
     
      എവിടെ എന്റെ പാവം ഭൂമി?


ചിത്രം: aqeel sunami cartoon
photos.ibibo.com

5 അഭിപ്രായങ്ങൾ:

 1. നന്നായിരിക്കുന്നു ...
  എത്ര മനോഹരമായി
  അവതരിപ്പിച്ചു ...

  മറുപടിഇല്ലാതാക്കൂ
 2. കവിതയാണോ ചിത്രമാണോ മികച്ചതെന്നുള്ള ചുഴിയിൽ പെട്ടിരിക്കുകയാണ്.

  മറുപടിഇല്ലാതാക്കൂ
 3. aswasthathakalum aakulathakalum maratte..

  bhoomiyil mazhavillukalum malarukalum vidaratte

  മറുപടിഇല്ലാതാക്കൂ
 4. നന്ദിനി, കവിയും കൂടിയായ കലാവല്ലഭൻ,കലി, തൃശ്ശൂർകാരൻ, എല്ലവർക്കും നിറഞ്ഞ നന്ദി

  മറുപടിഇല്ലാതാക്കൂ