2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഉറുമ്പ്

 ഉറുമ്പ്


ഗോപാൽ ഉണ്ണികൃഷ്ണഅനാദ്യന്തമായ പ്രവാഹത്തിന്റെ
ചാക്രികമായ പരിഭ്രമണം,
അതിന്റെ ഉൽക്കടതയിലേക്കു വീഴുന്ന
നാകതാരകൾ,
കറങ്ങിക്കുത്തുന്ന പെരുംചുഴികൾ,
ഇടിഞ്ഞുചേരുന്ന ഭൂമിയുടെ കരകൾ,

നഗരങ്ങളെ വഹിച്ചെത്തുന്ന നദികൾ,
ഒന്നിച്ചാർത്തലയ്ക്കുന്ന പാരാവാരം
ചുഴിയുടെ സമഗ്രതയ്ക്കുമേൽ നിന്റെ മുഖം
ഭീമാകാരം, സൂര്യചന്ദ്രോജ്ജ്വലം!
   നനഞ്ഞൊഴുകുന്ന പുൽക്കൊടിയിൽ
   ഒരു ഉറുമ്പ്, - - ഒന്നുമറിയാതെ.
ചിത്രം: ഗൂഗിൾ വഴി

  
10 അഭിപ്രായങ്ങൾ:

 1. എന്തിനറിയണം
  ആ ഭാഗ്യവാൻ നിർമോഹി
  സമാധാനമായി ജീവിച്ചോട്ടെ

  മറുപടിഇല്ലാതാക്കൂ
 2. നനഞ്ഞൊഴുകുന്ന പുൽക്കൊടിയിൽ
  ഒരു ഉറുമ്പ്, - - ഒന്നുമറിയാതെ.

  avasana ashrayam ....

  മറുപടിഇല്ലാതാക്കൂ
 3. നനഞ്ഞൊഴുകുന്ന പുൽക്കൊടിയിൽ
  ഒരു ഉറുമ്പ്,
  shes
  Nice
  Best wi

  മറുപടിഇല്ലാതാക്കൂ
 4. ഒരു ഉറുമ്പ്, - - ഒന്നുമറിയാതെ, ആശംസകള്‍..:)

  മറുപടിഇല്ലാതാക്കൂ
 5. ഈ ലോക സൃഷ്ടികള് എത്ര വലുതാണ്‌ ...

  അതിന്റ്റെ സൗന്ദര്യവും

  ആഴവും ,ഉയരവും ഒന്ന് അറിയാത്ത പാവം ഉറുമ്പ് ...

  നന്നായിരിക്കുന്നു...

  ലോകത്തിന്റെ കുത്തൊഴുക്കില്‍

  വിസ്മരിക്കപ്പെടുന്ന ജീവിതം ....

  ആരുമറിയാതെ, ഒന്നുമറിയാതെ....

  അവര്‍ ജീവിക്കുന്നു..

  ശരിയാണ് ...

  മറുപടിഇല്ലാതാക്കൂ
 6. വിധു ചോപ്ര ,Kalavallabhan ,Veejyots, the man to walk with, കോമിക്കോള , Raghunath.O, and nandini, - വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിൽ വളരെ സന്തോഷം.

  മറുപടിഇല്ലാതാക്കൂ