2016 മേയ് 23, തിങ്കളാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: കാരസ്കരത്തിൻ കുരു

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


കാരസ്കരത്തിൻ കുരു



കാരസ്കരത്തിൻ കുരു
പാലിലിട്ടാൽ
കാലാന്തരേ കയ്പ്
ശമിപ്പതുണ്ടോ?

കമ്മൂണിസത്തിൻ കുരു
ക്ലിഫൗസിലിട്ടാൽ
അമ്മാത്രയിൽ കയ്ചു
കുഴഞ്ഞു വീഴും

കാലാവധിക്കായ്
കാത്തിരിക്കേണ്ട നാം
കാണുന്നകാര്യം
പറയേണ്ടതുണ്ടോ

നാനാവിധത്തിൽ
അരിവാൾ ചുഴറ്റി
ഓരോ വധത്തിൻ
രുധിരത്തിലാഴ്ത്തി

ദുരുതത്തിലേറ്റും
ഭരണത്തിലെന്ന്
പരമാവധിയ്ക്കും
പരമാർത്ഥമല്ലേ?

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: ഒരു തെക്കൻ വീരഗാഥ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.




ഒരു തെക്കൻ വീരഗാഥ



ഒന്നാനാം കുന്നിലേ കോട്ട കാണാൻ
ഒന്നിങ്ങുവന്നോട്ടെ മാളോരെ
പാടില്ല പാടില്ല എന്നു കാട്ടി
പത്തി വിടർത്തിയ കൈപ്പത്തി്!
ഒന്നാനാം കുന്നിലേ കോട്ട കാണാൻ
ഒന്നിങ്ങുവന്നോട്ടെ സോകാക്കളേ
പാടില്ല പാടില്ല പണ്ടേ ഞങ്ങൾ
ചാടിപ്പിടിച്ച ചെങ്കോട്ടയല്ലേ?

..... മട്ടു മാറി.........
എങ്കിലോ ഞങ്ങൾക്ക് വന്നേപറ്റൂ,
അങ്കം ജയിച്ചവരല്ലേ ഞങ്ങൾ!
നേരിൽ തടുക്കുവാനാകുമെങ്കിൽ
നേമത്ത് കാണാം, മാറി നിൽക്ക്
വെട്ടൊന്നുമാത്രം,അമ്പത്തൊന്നു വേണ്ട,
വെട്ടിയ വാഴപോൽ വീണിതോ നീ
ആന്റണി ഓടുന്നു ദില്ലി പൂകാൻ
പടയണിയൊക്കെ കഴിഞ്ഞിതല്ലൊ
ഒന്നാനാം കുന്നിലെ കോട്ട വാഴാൻ
വന്നിടും;
പത്തിയും വാളും വലിച്ചെറിയും.

2016 മേയ് 21, ശനിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: അച്യുതാനന്ദം പാന

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: അച്യുതാനന്ദം പാന




അച്യുതാനന്ദം. പാന


തൊണ്ണൂറ്റിരണ്ട് വയസ്സുള്ളൊരാശാൻ
കണ്ണാടിനോക്കിചമയമിട്ടു,
മൂക്കിലെ പല്ല് പിഴുതെറിഞ്ഞു,
മുഖ്യന്റെ ആസനം നോക്കിഗ്ഗമിച്ചു
കൈതാങ്ങി യെച്ചൂരി കൊണ്ടുനട,ന്നു
വഴിയായവഴിഎല്ലാം വെചുപിടിച്ചു,
പടിയെല്ലാം ചാടിക്കടന്നിതാശാൻ
പടയശ്വമെന്നല്ലൊ യെച്ചൂരി ചൊന്നു
ഒടുവിലെ പടവും കടന്നിതാശാൻ

..... അപ്പോൾ.....

നടുവിലായ്കാണും കസേരതന്നിൽ
മരുവിന്നിതപ്പോൾ പിണറായി ആശാൻ!
തുണയായി നില്പതോ യെച്ചൂരി മാന്യൻ!!
വീണില്ലയാശാൻ തൊട്ടടുത്തുള്ളതാം
തൂണിൽ പിടിച്ചു വീഴാതെ നിന്നു.
എന്തോപിറുപിറുത്തിങ്ങുപോന്നു,
അന്തവും കുന്തവുമില്ലാതെ നിന്നു.

വയലായ വയലെല്ലാം വെള്ളം കരേറി
പുഴയായ പുഴയെല്ലാം തൊണ്ടടുക്കും
കയറിന്റെ നാട്ടിലെ തന്റെ വീട്ടിൽ
കയറി മുൻ വാതിൽ അടച്ചിരുന്നു


അച്ചുതം മാധവം ഗോവിന്ദനില്ലാതെ
സച്ചിനാനന്ദമേ തിരുവോന്തരം!

2016 മേയ് 20, വെള്ളിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യ കമെന്റുകൾ: താമര മനോഹരം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ:

 താമര മനോഹരം!






 ഈ മനോഹര തീരേ
ഈശ്വരൻ തന്റെ തീരേ
തൂമയിൽ വിരിഞ്ഞല്ലോ
താമര മനോഹരം!

ആയിരം ദളങ്ങളാൽ
സുരതേജസ്സും ചൊരി-
ഞ്ഞാടിടും ഐശ്വര്യത്തിൻ
നാളുകൾ നൽകിക്കൊണ്ട്

ചാരുവാം മലയാളം
കോമളം സസ്യശ്യാമം
ഭാരതനവോത്ഥാന
ഭാഗമായ് കഴിഞ്ഞല്ലോ!!
 

2016 ഫെബ്രുവരി 29, തിങ്കളാഴ്‌ച

ജെഎൻയുവിലെ മഹിഷാസുരമക്കൾ.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 ജെഎൻയുവിലെ മഹിഷാസുരമക്കൾ. 





മഹിഷാസുരനെ അനാര്യരും അവർണ്ണരുമായ വിഭാഗത്തിന്റെ പ്രതിപുരുഷനായും ആര്യമേധാവിത്വത്തിന്റെ രക്തസാക്ഷിയായും സങ്കല്പിച്ചു പ്രതിഷ്ടിച്ച് ഒരു സ്മരണാദിനം ആചരിക്കുന്നത് ഏതാനും വർഷങ്ങൾക്ക്മുമ്പ്മാത്രം തുടങ്ങിവെച്ച ഒരു പ്രസ്ഥാനമാണ്. ആദ്യമായി 2011ൽ ജെഎൻയുവിലെ അഖില ഇന്ത്യൻ പിന്നോക്കവിദ്യാർത്ഥി ഫോറം ആണ് ഇങ്ങനെയൊരു ആചരണത്തിനു തുടക്കം കുറിച്ചത്. ഇതേതുടർന്ന് പലയിടത്തും ദിനാചരണങ്ങൾ നടത്തപ്പെട്ടു.  പശ്ചിമ ബെംഗാളിൽ എല്ലാ ശരദ്പൂർണ്ണിമ ദിവസവും ഇപ്പോൾ ഈ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്.

ഛാർഖണ്ടിലെ അസുർ ഗോത്രവർഗ്ഗക്കാർ, മറ്റു പ്രദേശങ്ങളിലുമുള്ള സന്താൾ, ഭിൽ. യാദവ്, കുഷ്വഹ, കുംഹർ തുടങ്ങിയ ആദിവാസി ഗോത്രവിഭാഗങ്ങളും മഹിഷാസുരനെ അവരുടെ പുരാതന പൂർവികനായി കാണുന്നു. ആരാണ്, ആയിരുന്നു, ഈ അസുരന്മാർ? പുരാചരിത്ര-ഭാഷാശാസ്ത്രപരമായി അന്വേഷിച്ചാൽ അറിയാൻ കഴിയുന്നത്, അസ് എന്ന സംസ്കൃതമൂലത്തിന്റെ തദ്ഭവമായ  ആത്മീയസ്വരൂപം, അമാനുഷൻ, അമേയൻ,സത്ത,ദിവ്യൻ എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്നവരുടെ കൂട്ടം, വർഗ്ഗം, എന്ന് ധരിക്കാം. ഇവരിൽ സത്തുക്കളും അസത്തുക്കളും ഉണ്ടായിരുന്നു. ആദിവേദകാലങ്ങളിൽ ഇവരെ സത്തുക്കളായിമാത്രം കരുതുന്നെണ്ടെങ്കിലും അനന്തരവേദകാലങ്ങളിൽ അസത്തുക്കളായി പരാമർശിക്കപ്പെടുകയും സത്തുക്കളെ വേർതിരിച്ച് പ്രത്യേകമായി ദേവന്മാരായി പരിഗണിക്കയും ചെയ്യുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ നന്മയും തിന്മയും തിരിച്ചറിഞ്ഞ് വർഗ്ഗീകരണം ചെയ്യുന്ന പ്രക്രിയ തന്നെയാവുമിത്.

അങ്ങനെ ഈ പ്രക്രിയ ആര്യ വംശത്തെ അസുര-ദേവ വംശങ്ങൾ എന്ന രണ്ടു വിഭാഗമാക്കിച്ചെയ്തു. അസുരർ  ക്രമേണെ പടിഞ്ഞാറേക്ക്, ഇന്നത്തെ ഇറാൻ അതിർത്തിയായ പ്രദേശങ്ങളിലേക്ക് ആദേശം ചെയ്യപ്പെടുകയുണ്ടായി. ഇവരിൽപ്പെട്ട രാജകുലമാണ് മഹാബലിയുടേതും മറ്റ് അസുരരാജാക്കന്മാരുടേതും. ഇന്ത്യയിൽ അവശേഷിച്ചവരാകട്ടെ ദക്ഷിണഭാഗത്തേക്ക് തള്ളപ്പെട്ടു.

എന്നാൽ ഇങ്ങനെ ദക്ഷിണാത്യം സംഭവിച്ചവർക്ക് മറ്റൊരു അപചയവും നേരിട്ടു. ആര്യന്മാർക്കും മുൻപ് ഈ ഉപഭൂഖണ്ഡത്തിൽ വസിച്ചിരുന്നവരും  ദക്ഷിണാത്യം സംഭവിച്ചിരുന്നവരുമായ മുണ്ട നരവർഗ്ഗക്കാരുമായി അസുരർക്ക് ജനിതക സങ്കലനം സംഭവിച്ചു. ആദിദ്രാവിഡർ, ചണ്ഡാളർ, രാക്ഷസർ (ഇവർ വടക്കും ഉണ്ടായിരുന്നു) എന്നിങ്ങനെയുള്ളവർ മുണ്ടവർഗ്ഗത്തിൽപെട്ട വിഭാഗങ്ങളെ സൂചിപ്പിക്കുന്നു. ഇവരെല്ലാം ചേർന്നുള്ള ജനതതിയാണ് ഇപ്പോൾ ദളിതർ എന്ന് നാം വ്യ്വഹരിക്കുന്നവർ.
ഇവരിലെ ഒരു രാജാവായിരുന്നു മഹിഷാസുരൻ. അതിപ്രതാപിയായി വളർന്ന മഹിഷാസുരൻ ആര്യദേവ കുലങ്ങൾക്കും മറ്റ് സമീപ അസുരരാജകുലങ്ങൾക്കും ഭീഷണിയായതോടെ മഹിഷനെ നിഷ്കാസനം ചെയ്യാനുള്ള ഗൂഢാലോചനയിൽ രണ്ട് ആര്യവർഗ്ഗങ്ങളും പങ്കെടുത്തു. അന്നത്തെ ഏറ്റവും ശക്തിശാലിയായ ദേവരാജ്യത്തിലെ റാണിയായിരുന്ന് ദുർഗ്ഗാദേവിയെ മഹിഷാസുരന്റെ രാജ്യം ആക്രമിക്കാനും കീഴടക്കി മഹിഷനെ വധിക്കാനും നിയോഗിച്ചു.  അതിൽ ഇന്ദിരാ ഗാന്ധിയെപ്പോലെ ദുർഗ്ഗദേവി വിജയിക്കയും ചെയ്തു എന്ന് ഇന്ന് നമുക്ക് വായിച്ചെടുക്കാം.

അങ്ങനെ ആര്യർക്ക് കശ്മലനായ മഹിഷാസുരൻ  ദളിതർക്ക് രക്തസാക്ഷിയായ പിതാമഹനുമായി. ദളിതർ മഹിഷാസുരദിനം ആഘോഷിക്കട്ടെ, പക്ഷെ അഫ്സൽ ഗുരുദിനവും യാക്കൂബ്ദിനവും പിതാമഹദിനങ്ങളാക്കിയാൽ തിക്തസ്മരണയാവും ഫലം.

2015 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

അഘോരം : രാഷ്ട്രീയ കാവ്യ കമന്റുകൾ: അന്തോണീ വിലാപം,

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 അഘോരം : രാഷ്ട്രീയ കാവ്യ കമന്റുകൾ 

അന്തോണീ വിലാപം, ഒറോപ്പ് കൈവിട്ടുപോയി.

---------------------------------------------------------------------

 

 തന്റെ മേലങ്കി തൂവെള്ളതന്നെയെ,ന്നാ
ന്റണിക്കുള്ള ശ്രദ്ധ നന്നെങ്കിലും, ദേശ
ഭരണയന്ത്രം തിരിക്കുന്ന ജോലിയാൽ
കറപിടിക്കുമെന്നാശങ്കപൂ,ണ്ട്, ഞാൻ
വെറുതെ യാസന മലങ്കരിച്ചുവെ-
ന്നഹന്തപൂണ്ടതും കളങ്കമല്ലയോ?
'ഒറോപ്' വാക്ക് കേട്ടുണർന്നു ഞാനുടൻ
ഉറപ്പ് നൾകിയായിരുന്നുവെങ്കിലും
ഫലിച്ചതിപ്പൊഴാണെ,ന്നുവെച്ചെനിക്കാ
ക്രഡിറ്റ്കിട്ടുവാൻ പെരുത്ത ആശതാൻ!
നടത്തി ഞാൻ വാർത്താവിരുന്നിലൂടെയെൻ
പെരുത്ത ആശയെ പരത്തിവെച്ചിട്ടും
ഒരുത്തനും കനിഞ്ഞതൊന്നു കണ്ടില്ല
ചിരിക്കയാണവർ, നരേന്ദ്രഭാരതം!!

2015 ജൂലൈ 12, ഞായറാഴ്‌ച

മോഡി - ഷരീഫ് സമാധാന പ്രാവുകൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.





 മോഡി - ഷരീഫ് സമാധാന പ്രാവുകൾ



ഉഫ എന്ന കൊച്ചു റഷ്യൻ നഗരത്തിന് ഇന്ത്യ – പാക്ക് ബന്ധത്തിലെ മുന്നോട്ടുള്ള കാൽവയ്‌പുകളുടെ ചരിത്രത്തിൽ ഭാവിയിൽ ഒരു സ്‌ഥാനം ലഭിച്ചേക്കാം. ഇരുരാജ്യങ്ങൾക്കുമിടയിലെ അന്തരീക്ഷം കഴിഞ്ഞ ഒരു വർഷമായി പിരിമുറുക്കത്തിലായിരുന്നു. അതിര്‍ത്തി കാക്കാന്‍വേണ്ടിയുള്ള സന്നാഹങ്ങളും അതിന് വേണ്ടിവരുന്ന പിരിമുറുക്കങ്ങളും അനുഭവിക്കുന്നത് കാവല്‍നില്‍ക്കുന്ന പട്ടാളക്കാരോ അവരെ അവിടേക്ക് നിയോഗിക്കുന്ന രാഷ്ട്രീയസൈനിക നേതൃത്വങ്ങളോ മാത്രമല്ല, മുഴുവന്‍ ജനതയുമാണ്. പുറമേ, മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സാക്കിയുർ റഹ്‌മാൻ ലഖ്‌വിയെ പാക്ക് അധികൃതർ ജയിലിൽ നിന്നു വിട്ടയച്ചതും കശ്‌മീരിലെ നിയന്ത്രണരേഖയിൽ പാക്ക് സൈന്യം ആക്രമണം നടത്തുകയും ഇന്ത്യൻ അതിർത്തി രക്ഷാസേനയിലെ (ബിഎസ്‌എഫ്) ഒരു ജവാൻ കൊല്ലപ്പെടുകയുമുണ്ടായതും അന്തരീക്ഷം കൂടുതൽ കലുഷമാക്കിയതേയുള്ളൂ. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളോളം പരസ്​പരം ഉന്നയിച്ച ആരോപണ, പ്രത്യാരോപണങ്ങളും വസ്തുതകളുമെല്ലാം കൂടിക്കുഴഞ്ഞ ഒരു സങ്കീര്‍ണപ്രശ്‌നംതന്നെയാണ്.  എങ്കിലും എന്നും സംഘര്‍ഷത്തില്‍ ഊന്നിനില്‍ക്കുക എന്നത് ആര്‍ക്കും ഗുണകരമായ കാര്യമല്ല. സുദീര്‍ഘമായ സമാധാനചര്‍ച്ചകള്‍തന്നെയാണ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പോംവഴി.

അടുത്തവർഷം പാക്കിസ്‌ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിലേക്കു മോദിയെ ഷരീഫ് ക്ഷണിക്കുകയും മോദി അതു സ്വീകരിക്കുകയും ചെയ്‌തു.  ഉഫയിലെ കൂടിക്കാഴ്‌ച വെറുമൊരു സൗമനസ്യപ്രകടനമായി അവസാനിച്ചില്ലെന്നത്

ഇരുരാജ്യങ്ങളിലും തടങ്കലിലുള്ള മീൻപിടിത്തക്കാരെ അവരുടെ ബോട്ടുകൾ സഹിതം 15 ദിവസത്തിനകം വിട്ടയയ്‌ക്കാനും അതിർത്തിയിൽ ഏറ്റുമുട്ടൽ ഒഴിവാക്കാൻ സൈനികനേതൃതലത്തിൽ സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായതും അന്തരീക്ഷത്തിൽ സമാധാനം പടരാൻ സഹായകമാകും. ഒരു മഞ്ഞുരുക്കം ഇരുരാഷ്ട്രങ്ങള്‍ക്കും അനിവാര്യമാണിന്ന്

അയൽരാജ്യങ്ങളിൽ ചെറുതും വലുതുമായ മിക്കതുമായും ബന്ധം മെച്ചപ്പെടുത്താൻ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നരേന്ദ്ര മോദിക്കു കഴിഞ്ഞിട്ടുണ്ട് എന്നത് മോഡി സർക്കാരിന്റെ വിദേശനയത്തിന്റെ ഇതിനകം സമാലംകൃതമായിരിക്കുന്ന തൊപ്പിയിലെ മറ്റൊരു തൂവലാണ്.
ശ്രദ്ധേയമാക്കുന്നു. അടൽബിഹാരി വാജ്‌പേയി 16 വർഷം മുൻപ് നടത്തിയ ചരിത്രപ്രധാനമായ ലഹോർയാത്രയ്‌ക്കുശേഷം പാക്കിസ്‌ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോഡി. നല്ല ഭീകരതയും ചീത്ത ഭീകരതയും എന്ന മാനസികാവസ്ഥയ്ക്ക് അവധി കൊടുത്തിട്ട്, എല്ലാവിധ ഭീകരപ്രവർത്തനങ്ങളെയും ഒരേപോലെ അപലപിക്കാനും  മുംബൈ ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന്റെ മുൻപാകെ കൊണ്ടുവരാനുള്ള നടപടികൾ ത്വരിതപ്പെടുത്താനും ഷരീഫ് തയ്യാറായതു ഇന്ത്യയ്ക്ക് നേട്ടം തന്നെയാണ്. പന്ത് ഉരുട്ടണ്ടത് പാകിസ്ഥാനാണെങ്കിലും.
Powered By Blogger