2024, മേയ് 9, വ്യാഴാഴ്‌ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

 

ഭവ്യ സമീരണന്
ഒരു സമീരണന്പോലെ നീയെത്തിയെന്
കരളിനേകും കുളിര്കാല മാധുരി
തരളമാനസന് ഞാനെന്നറിഞ്ഞു നീ
കരുണഹസ്തം എനിക്കായി നീട്ടണേ
കനിവുതൂകും മൊഴികളാല് മാറ്റണേ,
തനിയെയാക്കാതെ, ഞാന് പെടും പാടുകള്
ഇനിയുമെത്രയൊ ദൂരെയെന് മന്ദിരം
തനിയെപോകുവാനാവില്ലെനിക്കിനി
മൃദുല പാണിയാലെന്കരം നീ പിടി-
ച്ചതുല ശക്തിയോടെന്നെ നയിക്കണേ
വിജനപാതയില് വിശ്വാസമേറ്റി നീ
അജയരൂപമായ് കൂട്ടുനിന്നീടണേ
അതിവിദൂരമല്ലെങ്കിലെന് മന്ദിരം
കതിര്പൊഴിച്ചതു കാണാമെനിക്കിനി
അവിടെ ഞാനെത്തി വിശ്രമിക്കാതെയെന്
നിയതകര്മ്മങ്ങളാചരിച്ചീടുമേ!
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Powered By Blogger