സാന്ത്വനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാന്ത്വനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഡിസംബർ 15, ഞായറാഴ്‌ച

സാന്ത്വനം




 സാന്ത്വനം




വിരസമാമൊരു സാന്ധ്യവേളയിൽ
വിരഹവേദനയാകവേ
അലസമാമൊരു നിമിഷമൊന്നിൽ
മനസ്സിലൂറിയ ഗാനമായ്
മഴനനഞ്ഞൊരു ചിദംബരത്തിൽ
എഴുതിവെച്ചൊരു ചിത്രമായ്
കടലിനക്കരെനിന്നുവീശിയ
കുളിരുകാറ്റിൻശീലുപോലെ
ഒരു സമീരണനുള്ളിൽനിന്നുമെൻ
ചിരപുരാതനശോകമായ്
ഹൃദയവീണയിൽ വിരലുചേർക്കെ
മൃദുലഗീതസ്വരാക്ഷരം
പകരുമാത്മനിർവൃതിതന്നെയെൻ
പരമജിവിതസാന്ത്വനം
Powered By Blogger