ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.
മോഡി - ഷരീഫ് സമാധാന പ്രാവുകൾ
ഉഫ എന്ന കൊച്ചു റഷ്യൻ നഗരത്തിന് ഇന്ത്യ – പാക്ക് ബന്ധത്തിലെ മുന്നോട്ടുള്ള കാൽവയ്‌പുകളുടെ ചരിത്രത്തിൽ ഭാവിയിൽ ഒരു സ്‌ഥാനം ലഭിച്ചേക്കാം. ഇരുരാജ്യങ്ങൾക്കുമിടയിലെ അന്തരീക്ഷം കഴിഞ്ഞ ഒരു വർഷമായി പിരിമുറുക്കത്തിലായിരുന്നു. അതിര്‍ത്തി കാക്കാന്‍വേണ്ടിയുള്ള സന്നാഹങ്ങളും അതിന് വേണ്ടിവരുന്ന പിരിമുറുക്കങ്ങളും അനുഭവിക്കുന്നത് കാവല്‍നില്‍ക്കുന്ന പട്ടാളക്കാരോ അവരെ അവിടേക്ക് നിയോഗിക്കുന്ന രാഷ്ട്രീയസൈനിക നേതൃത്വങ്ങളോ മാത്രമല്ല, മുഴുവന്‍ ജനതയുമാണ്. പുറമേ, മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സാക്കിയുർ റഹ്‌മാൻ ലഖ്‌വിയെ പാക്ക് അധികൃതർ ജയിലിൽ നിന്നു വിട്ടയച്ചതും കശ്‌മീരിലെ നിയന്ത്രണരേഖയിൽ പാക്ക് സൈന്യം ആക്രമണം നടത്തുകയും ഇന്ത്യൻ അതിർത്തി രക്ഷാസേനയിലെ (ബിഎസ്‌എഫ്) ഒരു ജവാൻ കൊല്ലപ്പെടുകയുമുണ്ടായതും അന്തരീക്ഷം കൂടുതൽ കലുഷമാക്കിയതേയുള്ളൂ. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളോളം പരസ്പരം ഉന്നയിച്ച ആരോപണ, പ്രത്യാരോപണങ്ങളും വസ്തുതകളുമെല്ലാം കൂടിക്കുഴഞ്ഞ ഒരു സങ്കീര്‍ണപ്രശ്‌നംതന്നെയാണ്. എങ്കിലും എന്നും സംഘര്‍ഷത്തില്‍ ഊന്നിനില്‍ക്കുക എന്നത് ആര്‍ക്കും ഗുണകരമായ കാര്യമല്ല. സുദീര്‍ഘമായ സമാധാനചര്‍ച്ചകള്‍തന്നെയാണ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പോംവഴി.
അടുത്തവർഷം പാക്കിസ്‌ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിലേക്കു മോദിയെ ഷരീഫ് ക്ഷണിക്കുകയും മോദി അതു സ്വീകരിക്കുകയും ചെയ്‌തു. ഉഫയിലെ കൂടിക്കാഴ്‌ച വെറുമൊരു സൗമനസ്യപ്രകടനമായി അവസാനിച്ചില്ലെന്നത്
ഇരുരാജ്യങ്ങളിലും തടങ്കലിലുള്ള മീൻപിടിത്തക്കാരെ അവരുടെ ബോട്ടുകൾ സഹിതം 15 ദിവസത്തിനകം വിട്ടയയ്‌ക്കാനും അതിർത്തിയിൽ ഏറ്റുമുട്ടൽ ഒഴിവാക്കാൻ സൈനികനേതൃതലത്തിൽ സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായതും അന്തരീക്ഷത്തിൽ സമാധാനം പടരാൻ സഹായകമാകും. ഒരു മഞ്ഞുരുക്കം ഇരുരാഷ്ട്രങ്ങള്‍ക്കും അനിവാര്യമാണിന്ന്
അയൽരാജ്യങ്ങളിൽ ചെറുതും വലുതുമായ മിക്കതുമായും ബന്ധം മെച്ചപ്പെടുത്താൻ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നരേന്ദ്ര മോദിക്കു കഴിഞ്ഞിട്ടുണ്ട് എന്നത് മോഡി സർക്കാരിന്റെ വിദേശനയത്തിന്റെ ഇതിനകം സമാലംകൃതമായിരിക്കുന്ന തൊപ്പിയിലെ മറ്റൊരു തൂവലാണ്.
ശ്രദ്ധേയമാക്കുന്നു. അടൽബിഹാരി വാജ്‌പേയി 16 വർഷം മുൻപ് നടത്തിയ ചരിത്രപ്രധാനമായ ലഹോർയാത്രയ്‌ക്കുശേഷം പാക്കിസ്‌ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോഡി. നല്ല ഭീകരതയും ചീത്ത ഭീകരതയും എന്ന മാനസികാവസ്ഥയ്ക്ക് അവധി കൊടുത്തിട്ട്, എല്ലാവിധ ഭീകരപ്രവർത്തനങ്ങളെയും ഒരേപോലെ അപലപിക്കാനും മുംബൈ ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന്റെ മുൻപാകെ കൊണ്ടുവരാനുള്ള നടപടികൾ ത്വരിതപ്പെടുത്താനും ഷരീഫ് തയ്യാറായതു ഇന്ത്യയ്ക്ക് നേട്ടം തന്നെയാണ്. പന്ത് ഉരുട്ടണ്ടത് പാകിസ്ഥാനാണെങ്കിലും.

Find some useful informative blogs below for readers :
മറുപടിഇല്ലാതാക്കൂHealth Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation