പ്രിയ ഗോപാല്‍ജി,
.....താങ്കള്‍ ഒരു ശാസ്ത്രജ്ഞനായതില്‍ സന്തോഷം.എനിക്ക് ചില കാര്യങ്ങള്‍
അങ്ങയോട് ചോദിച്ചറിയാനുണ്ട്.
പരിണാമം അങ്ങയുടെ ഒരു വിഷയമാണല്ലോ.പരിണാമത്തിന്റെ തുടക്കം എവിടെ
നിന്നായിരിക്കാം?.പരിണാമം പ്രക്യതിയുടെ ഒരു സ്വഭാവമാണോ? പരിണാമത്തിലൂടെ പ്രക്യതിയുടെ
ലക്ഷ്യമെന്താണ്.പരിണാമം എതുഘട്ടത്തിലാണ് മനുഷ്യനിലെത്തിനില്‍ക്കുന്നത്.
പ്രക്യതിയുടെ ഭാഗമാണ്. കാരണം മനുഷ്യന്‍ പ്രക്യതിയേക്കുറിച്ചും പരിണാമത്തെയും സ്വയം നിരീക്ഷിക്കുന്നു.
അതിനെത്തന്നെ മാറ്റിമറിക്കുന്നു.മറ്റ് ജീവജാലങ്ങളിലേതിലെങ്കിലും പ്രക്ര്യതി ഇങ്ങിനെ സ്വയം തിരിച്ചറിയപ്പെടുന്നുണ്ടോ?
മനുഷ്യന് പ്രക്യതിയെ ഉപജീവിക്കുന്നതില്‍ എന്തെങ്കിലും അതിരുകളുണ്ടോ? ഇങ്ങിനെയിങ്ങിനെ ചിലതെല്ലാം.
പിന്നെ മനുഷ്യര്‍ കരയുന്നത്..... നിരാശരാകുന്നത്...ആതമഹത്ത്യചെയ്
....
പ്രിയ ദിലീപ്,
യുവതലമുറയിൽ ഉറക്കെ ചിന്തിക്കുന്നവർ വിരളം. ദിലീപിനെപ്പോലെയുള്ളവരെ അറിയുന്നത് അതുകൊണ്ടുതന്നെ ഏറെ സന്തോഷകരമാണ്.
പരിണാമവും പരിണാമവാദവും രണ്ടാണ്,
പരിണാമം, മാറ്റം ,രൂപാന്തരം എന്ന അർത്ഥത്തിൽ പ്രപഞ്ചസ്വഭാവമാകുന്നു.ഏറ്റവും
പ്രപഞ്ചത്തിലെ ജിവജാലങ്ങളിൽ ഒന്നുമാത്രമാണ് മനുഷ്യൻ. പ്രപഞ്ചശക്തിയെയാണ് ദൈവം എന്നു നാം വിളിക്കുന്നത്. ഈ ശക്തി ഏറ്റക്കുറച്ചിലോടെ എല്ലാ ജീവികളിലും
ഉണ്ടെങ്കിലും .ഏറ്റവും ഉയർന്ന അളവിൽ ഉള്ളത് മനുഷ്യനിലാണ്. ഈ അളവിലെ വലിയ അന്തരമാണ് മനുഷ്യനെ മറ്റുജീവികളിൽനിന്നും ഉയർന്ന തോതിൽ വ്യത്യസ്തനാക്കുന്ന്ത്. അത് അവനെ മറ്റു ജീവികളെയും പ്രകൃതിയെത്തന്നെയും നിയന്ത്രിക്കാൻ പര്യാപ്തനാക്കുന്നു.
ഇതാണ് ഭാരതീയ സത്ത എന്നതിലും, ഇത് ആദ്യം പറഞ്ഞത് നാമാണന്നുള്ളതിലും നമുക്ക് അഭിമാനിക്കാം.
കാച്ചിക്കുറുക്കി "കുറൾ" പോലെയാണ്( മനപ്പൂർവം)പ്രതിപാദിച്ചിരിക്കു
സസ്നേഹം
ഗോപാൽ കൃഷ്ണ
